Posts

തലമുറകള്‍

പണ്ട് ഒരുപാട് നടന്നു കളിച്ച വഴികളിലൂടെ ഇന്ന് ആദിയുമായി പോകുമ്പോള്‍ ഒരുപാടൊരുപാട് ഓര്‍മ്മകള്‍ ഒരു പുഴ പോലെ ഒഴുകി അടുക്കുന്നത് പോലെ. രണ്ടു തലമുറകള്‍ക്കിപ്പുറം വിടര്‍ന്ന ചെറു പൂവ്  കൈയ്യില്‍ പിടിച്ചു കൊണ്ട് അമ്മുമ്മ നടക്കുന്നു. ആദി അമ്മുമ്മയുടെ കൈയ്യില്‍ കിടന്നു തലകുത്തി മറിയുന്നു. കൈയും കാലും ഇളക്കി ദൂരേക്ക്‌ പോകുവാന്‍ പറയുന്നു. വാശി പിടിച്ചു മുഖം വാട്ടുന്നു. ഒഴുകുന്ന പുഴയുടെ അരികു ചേര്‍ത്ത് നട്ടിരിക്കുന്ന മഞ്ഞയും ചുവപ്പും കലര്‍ന്ന പൂക്കളിറുത്തു അമ്മുമ്മ ആദിയുടെ നേര്‍ക്ക്‌ നീട്ടി. കുസൃതി കലര്‍ന്ന ചിരിയുമായി ആദി പൂക്കള്‍ മുഖത്തേക്ക് ചേര്‍ക്കുന്നു.  ശ്വാസം ഉള്ളിലേക്ക് എടുത്തു അമര്‍ത്തി ആദിയുടെ കവിളില്‍ ഉമ്മ കൊടുക്കുന്നു. അമ്മുമ്മ എന്നും ഇങ്ങനെ ആണ് ഉമ്മ തരുന്നത്.  ഒരിക്കലും പരാതി പറയാതെ എപ്പോഴും പണികളില്‍ ഏര്‍പ്പെടുന്ന, കളിക്കാന്‍ കൂടുന്ന, ഒരുപാടു വായിക്കുന്ന, ഓടിനു മുകളില്‍ കേറുന്ന, കിണറ്റില്‍ ഇറങ്ങുന്ന, സ്വാദുള്ള അടയുണ്ടാക്കുന്ന അമ്മുമ്മ. എത്ര വഴക്ക് കൂടിയാലും അടുത്ത നിമിഷം ഒന്നും നടന്നതായി ഭാവിക്കാതെ ചിരിക്കുന്ന അമ്മുമ്മ. ആദി അമ്മുമ്മയുടെ കൂടെ കളിക്കുന്നത് കാണുമ്പൊ...

ഇലകള്‍ കൊഴിയുമ്പോള്‍

 ചീട്ടു കൊട്ടാരം പോലെ സ്വപ്‌നങ്ങള്‍ കണ്‍മുന്‍പില്‍ തകര്‍ന്നു വീഴുന്നതു കണ്ടു പകച്ചു പോയ ഒരു കാലഘട്ടത്തില്‍ ഇനി ഒരിക്കലും എഴുതില്ല, ഒന്നും എഴുതാനും പറയാനും ഇല്ല എന്ന് തോന്നിയിരുന്നു. ഇപ്പോഴും ഏറെക്കുറെ അങ്ങനെ തന്നെ തോന്നുന്നു. പിന്നെ എന്തിനാ ഇങ്ങനെ ഒന്ന് എന്ന് ചോദിച്ചാല്‍,  ഈ അവസ്ഥയില്‍ മാത്രം പറയാന്‍ കഴിയുന്ന, അനുഭവിക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നു തോന്നി. അസാധാരണമായി ഒന്നും എനിക്ക് പറയാന്‍ ഇല്ല, അതിമനോഹരമായ ഭാഷയും വശമില്ല. ഏറ്റവും സാധാരണമായ, അലസമായ, വികാരങ്ങള്‍ വന്നു നിറയുന്ന, വിഷാദം തിര പോലെ  വന്നു പോകുന്ന, തുടരെ പരാജയപ്പെടുന്ന പരിശ്രമങ്ങള്‍ നിറഞ്ഞ ജീവിതങ്ങളിലേക്ക്  ഒരെത്തിനോട്ടം. അതിജീവനം എന്ന് കേള്‍ക്കുമ്പോള്‍ പലപ്പോഴും മനസ്സിലേക്ക് കടന്നു വരുന്നത് വിജയ കഥകള്‍ ആണ്.  എന്താണ് വിജയം? സമൂഹം അന്ഗീകരിക്കുന്ന വിജയങ്ങളില്‍  അവസാനിക്കാത്ത അനുഭവങ്ങള്‍ അതിജീവനതിന്റെത് അല്ലെ? മരിക്കാന്‍ ആയിരം കാരണങ്ങള്‍ ഉണ്ടായിരുന്നിട്ടും ഓരോ നിമിഷവും പ്രതീക്ഷയില്‍ അള്ളിപ്പിടിച്ചു കിടക്കുന്ന മനുഷ്യര്‍. സമൂഹം അന്ഗീകരിക്കുന്ന ഒരു വിജയം അവര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ല...